കമ്മീഷന്റെ അധികാര പരിധികള്‍
വിചാരണ നടത്തിപ്പില്‍ ഒരു സിവില്‍ കോടതിയ്‌ക്കുളള എല്ലാ അധികാരങ്ങളും കമ്മീഷനും ഉണ്ടായിരിക്കും. പ്രധാനപ്പെട്ടവ താഴെ പറയുന്നു:

 

  • കേരളത്തില്‍ എവിടെയുളള വ്യക്തികളായാലും അവര്‍ക്ക്‌ സമന്‍സ്‌ അയച്ച്‌ അവരില്‍ നിന്നും മൊഴി എടുക്കുവാനുളള അധികാരം.
  • തെളിവുകള്‍ കണ്ടെത്തുവാനും അവ സമര്‍പ്പിക്കുവാനും അവകാശപ്പെടുവാനുള്ള അധികാരം
  • സത്യവാങ്‌മൂലം സ്വീകരിക്കുവാനുള്ള അധികാരം
  • ഏതൊരു കോടതിയില്‍ നിന്നും, ഓഫീസില്‍ നിന്നും, സ്ഥാപനങ്ങിളില്‍ നിന്നും, പബ്ലിക്‌ റിക്കോഡുകളുടെ കോപ്പികള്‍ അവകാശപ്പെടാനുള്ള അധികാരം
  • സാക്ഷികളെ വിസ്‌തരിയ്‌ക്കാനും റിക്കോഡുകള്‍ പരിശോധിയ്‌ക്കാനുമുള്ള അധികാരം